കുടുംബശ്രീയില്‍ പി.ആർ ഇന്റേണ്‍ നിയമനം
പാലക്കാട് ജില്ലയിൽ കുടുംബശ്രീ സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട് പബ്ലിക് റിലേഷന്‍സ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് പി.ആർ ഇന്റേണിനെ നിയമിക്കുന്നു

പാലക്കാട് : ജില്ലയിൽ കുടുംബശ്രീ സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട് പബ്ലിക് റിലേഷന്‍സ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് പി.ആർ ഇന്റേണിനെ നിയമിക്കുന്നു. ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/ ടെലിവിഷൻ ജേണലിസം/ പബ്ലിക് റിലേഷൻസ് എന്നിവയില്‍ ഏതിലെങ്കിലുമുള്ള പി.ജി ഡിപ്ലോമയാണ് യോഗ്യത. സ്വന്തമായി വീഡിയോ സ്റ്റോറികൾ ഷൂട്ട് ചെയ്ത് തയ്യാറാക്കാൻ കഴിയുന്നവർക്ക് മുൻഗണന നൽകും. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പന്റോടു കൂടിയാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബര്‍ ആറിന് വൈകീട്ട് നാലു മണിക്ക് മുമ്പായി പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്ററുടെ ഓഫീസിൽ സമര്‍പ്പിക്കണം.