ഗാന്ധിയും സന്ദേശം ഉൾക്കൊണ്ട് വിഭാഗീയതകളെ ചെറുക്കണം -മന്ത്രി വി.എൻ. വാസവൻ

Oct 2, 2025
ഗാന്ധിയും സന്ദേശം ഉൾക്കൊണ്ട് വിഭാഗീയതകളെ ചെറുക്കണം -മന്ത്രി വി.എൻ. വാസവൻ
gandhi jayanthi

കോട്ടയം: മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന് കഴിയണമെന്ന് സഹകരണം- ദേവസ്വം- തുറമുഖംവകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
രാഷ്ട്രം നമുക്ക് നൽകിയ അതുല്യ സംഭാവനയാണ് മഹാത്മാഗാന്ധി.അദ്ദേഹം പകര്‍ന്ന സ്വാതന്ത്ര്യത്തിന്‍റെ സന്ദേശവും ദേശാഭിമാനബോധവുമാകണം നമ്മളെ നയിക്കേണ്ടത്. ഗാന്ധിയൻ ദർശനങ്ങളെ നെഞ്ചേറ്റി മുന്നോട്ടു പോകാൻ കഴിയണം-മന്ത്രി പറ‍ഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു. മഹാത്മാഗാന്ധി ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകൾ ലോകം മുഴുവൻ ഇന്നും ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ ഓരോ ഭാരതീയനും ഉത്തരവാദിത്വമുണ്ടെന്ന് ഗാന്ധി ജയന്തി ദിന സന്ദേശം നൽകിയ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

വിശിഷ്ടാതിഥികൾ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ എസ്. സഞ്ജീവ് കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ്, റവന്യു, എക്സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, പൊതുവിതരണം-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് വകുപ്പുകൾ, സാക്ഷരതാ മിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടക്കും.


ഫോട്ടോക്യാപ്ഷൻ:
1.
ഗാന്ധിജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി മന്ത്രി വി.എന്‍. വാസവന്‍ കോട്ടയം ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയില്‍ ഹാരാ‍ര്‍പ്പണം നടത്തുന്നു.

2.
ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം സഹകരണം, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തിരുനക്കര ചത്വരത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ് എന്നിവർ സമീപം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.