കാസർഗോഡ് വിഷ പുക ശ്വസിച്ച് നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ

കാസർഗോഡ് വിഷ പുക ശ്വസിച്ച് നിരവധി  സ്കൂൾ കുട്ടികൾ ആശുപത്രിയിൽ

          ജനറേറ്ററിൽ നിന്നുള്ള വിഷ പുക ശ്വസിച്ച് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലെ നിരവധി കുട്ടികൾ ആശുപത്രിയിൽ. സ്കൂളിലിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് കറുത്ത പുക സ്കൂളിലെ ക്ലാസ്സ് മുറിയിലേക്ക് വ്യാപിച്ചത്. ക്ലാസ് മുറിയിൽ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതിലേറെ പെൻകുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടേയും നില അത്ര ഗുരുതരമല്ലെന്ന് സംഭവസ്ഥലതെത്തിയ നഗരസഭാ ചെയർപേഴ്സൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ അസ്വസ്ഥത കാണിക്കുന്ന 5 വിദ്യാർത്ഥിനികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സബ് കലക്ടർ സൂഫിയാൻ അഹമ്മദ് സംഭവ സ്ഥലം സന്ദർശിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നുമുയരുന്ന പുകയെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും തികച്ചും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജനറേറ്റർ അവിടെ സ്ഥാപിച്ചതെന്നും ജനങ്ങൾ പറയുന്നു.സംഭവത്തെ കുറിച്ച് സമഗ്രാന്യേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow