മലപ്പുറം ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ്
ഈ വർഷം ജൂലായ് 26 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 290 സൈബർ കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു
മലപ്പുറം: ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ജൂലായ് 26 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 290 സൈബർ കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 185 കേസുകളാണ്. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 14, 59 എന്നിങ്ങനെയായിരുന്നു. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 1,552 സൈബർ കേസുകളാണ്.നിക്ഷേപിച്ച പണം ഒരു വർഷത്തിനകം ഇരട്ടിയാക്കാം, ഷെയർ വാങ്ങിച്ചാൽ ഇരട്ടിതുകയ്ക്ക് വിറ്റ് തരാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ജില്ലയിൽ കൂടുതൽ സൈബർ ക്രൈം തട്ടിപ്പുകളും നടക്കുന്നതെന്ന് മലപ്പുറം സൈബർ പൊലീസ് ഇൻസ്പെക്ടർ ഐ.സി.ചിത്തരഞ്ജൻ പറയുന്നു.