ഉരുൾ പൊട്ടലിനെത്തുടർന്ന് വാടക-ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാഗ്മൂലം നൽകണമെന്ന് സർക്കാർ
വാടകയിനത്തിൽ സർക്കാരിൽ നിന്ന് അർഹമായ തുക ലഭിക്കാനാണ് സത്യവാഗ്മൂലം സമർപ്പിക്കാൻ നിർദേശിച്ചിട്ടുള്ളത്.

വയനാട്: ഉരുൾ പൊട്ടലിനെത്തുടർന്ന് വാടക-ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാഗ്മൂലം നൽകണമെന്ന് സർക്കാർ. വാടകയിനത്തിൽ സർക്കാരിൽ നിന്ന് അർഹമായ തുക ലഭിക്കാനാണ് സത്യവാഗ്മൂലം സമർപ്പിക്കാൻ നിർദേശിച്ചിട്ടുള്ളത്.മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരാണ് സത്യവാഗ്മൂലം നൽകേണ്ടത്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് അറിയിപ്പ് നൽകിയത്.അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 36 പേരെ തിരിച്ചറിഞ്ഞത്.തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് ബന്ധുക്കൾ മാനന്തവാടി സബ് കളക്ടര്‍ക്ക് അപേക്ഷ നൽകണം. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് കളക്ടര്‍ക്ക് അധികാരം നല്‍കിയതായി ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.