ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ചെയര്‍മാനായി ചല്ല ശ്രീനിവാസലു ഷെട്ടി ചുമതലയേറ്റു
മാനേജിംഗ് ഡയറ്റക്ടറായിരുന്ന ഷെട്ടി ബുധനാഴ്ചയാണ് ചെയര്‍മാനായി ചുമതലയേറ്റത്.

ന്യൂഡല്‍ഹി: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ (എസ്ബിഐ) ചെയര്‍മാനായി ചല്ല ശ്രീനിവാസലു ഷെട്ടി ചുമതലയേറ്റു. മാനേജിംഗ് ഡയറ്റക്ടറായിരുന്ന ഷെട്ടി ബുധനാഴ്ചയാണ് ചെയര്‍മാനായി ചുമതലയേറ്റത്.ചെയര്‍മാനായിരുന്ന ദിനേഷ് ഖാര ചൊവ്വാഴ്ച വിരമിച്ചതോടെയാണ് ശ്രീനിവാസലു ഷെട്ടി സ്ഥാനമേറ്റത്. തെലങ്കാന സ്വദേശിയാണ് ഷെട്ടി.1988 ലാണ് അദ്ദേഹം എസ്ബിഐയില്‍ കരിയര്‍ തുടങ്ങിയത്. പ്രൊബേഷനറി ഓഫീസറായിട്ടായിരുന്നു തുടക്കം.