രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളോടും ചേര്‍ന്ന് കാന്‍സര്‍ കേന്ദ്രങ്ങള്‍ ;ബജറ്റ് അവതരിപ്പിക്കെ നിര്‍മല സീതാരാമന്
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡേകെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളോടും ചേര്‍ന്ന് കാന്‍സര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്. കാൻസർ പരിചരണ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡേകെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കമെന്നും ബജറ്റ് അവതരിപ്പിക്കെ ധനമന്ത്രി സഭയിൽ വ്യക്തമാക്കി