ത്രിദിന സ്‌കിൽ ട്രെയിനിംഗ് ക്യാമ്പ് തുടങ്ങി
ഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പോണ്ടിച്ചേരി അർബൻ ഡെവലപ്പ്‌മെന്റ് ഏജൻസി പ്രൊജക്ട് ഓഫീസർ ബി.ജയന്തി ഉദ്ഘാടനം ചെയ്തു
മാഹി:മാഹി മുൻസിപ്പാലിറ്റിയുടെയും നാഷണൽ അർബൻ ലൈവിലി ഹുഡ് മിഷന്റെയും ആഭിമുഖ്യത്തിൽ ത്രിദിന സ്‌കിൽ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പോണ്ടിച്ചേരി അർബൻ ഡെവലപ്പ്‌മെന്റ് ഏജൻസി പ്രൊജക്ട് ഓഫീസർ ബി.ജയന്തി ഉദ്ഘാടനം ചെയ്തു.പോണ്ടിച്ചേരി അർബൻ ഡെവലപ്പ്‌മെന്റ് ഏജൻസി സുപ്രണ്ട് എ.ജയഗോപാലൻ, സ്റ്റേറ്റ് മിഷൻ മാനേജർ ഡി ജയകുമാർ, മാഹി മുൻസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മ്യൂണിറ്റി ഓർഗനിസർ ഇ. കെ റീത്ത, കണ്ണൂർ കുടുംബശ്രീ മിഷൻ മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റ് പി.രമണി, മൈക്രോ എന്റർപ്രണർ രജനി സുജിത് എന്നിവർ സംസാരിച്ചു.മാഹി മുൻസിപാലിറ്റി രജിസ്റ്റർ ചെയ്ത കുടുംബശ്രീയിലെ അംഗങ്ങൾക്കാണ് ട്രെയിനിംഗ് നൽകിയത്. മൈക്രോ എന്റർപ്രണർ രജനി സുജിത് നെറ്റിപ്പട്ട നിർമ്മാണ ക്ലാസ്സ് നൽകി.