സ്വന്തം രക്തം ദാനം ചെയ്തുകൊണ്ട് ഒരു പിറന്നാൾ ആഘോഷം

Jun 15, 2024
സ്വന്തം രക്തം ദാനം ചെയ്തുകൊണ്ട് ഒരു പിറന്നാൾ ആഘോഷം

      ജൂൺ 14 ലോക രക്തദാന ദിനം. ശ്രീഹരിയുടെ പിറന്നാളും ജൂൺ 14 നാണ് . അതുകൊണ്ടു തന്നെ സാധാരണയായി പിറന്നാൾ ദിനത്തിൽ ഉണ്ടാകാറുള്ള കേക്ക് മുറിയും ലഡു വിതരണവും എല്ലാം ഒഴിവാക്കി ഇത്തവണ സ്വന്തം രക്തം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ദാനം ചെയ്തു കൊണ്ട് ഒരു പിറന്നാൾ ആഘോഷിക്കാൻ തയ്യാറായത്. പയ്യന്നൂർ ശ്രീ നാരായണ എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ശ്രീഹരിയാണ് തൻ്റെ ജന്മദിനത്തിൽ മറ്റെല്ലാ ആഘോഷ പരിപാടികളും മാറ്റിവെച്ചു കൊണ്ട് ഇത്തവണ ലോകരക്തദാനദിനത്തിന് മുൻഗണന നൽകികൊണ്ട് ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് തയ്യാറായത്. തൻ്റെ ജന്മദിനമായ ലോകരക്തദാനദിനത്തിൽ രക്തദാനത്തിൻ്റെ പ്രധാന്യം കൂടുതൽ ജനങ്ങളിൽ എത്തിക്കുകയായിരുന്നു ശ്രീഹരി. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ പരേതനായ എൻ.സി.ഹരിഹരൻ്റെയും എം സുഷമയുടേയും മകനാണ് ശ്രീഹരി.