വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ മത്സരം
'നവകേരളം മാലിന്യ മുക്ത പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ മലയാളത്തിലാണ് പ്രബന്ധങ്ങൾ തയ്യാറാക്കേണ്ടത്
മലപ്പുറം : കുട്ടികൾക്കിടയിൽ മാലിന്യ പരിപാലനത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനും കുട്ടികളുടെ ഇടപെടൽ സജീവമാക്കുന്നതിനുമായി കുടുംബശ്രീ, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ബാലസഭാംഗങ്ങൾ, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾ എന്നിവര്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘നവകേരളം മാലിന്യ മുക്ത പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ മലയാളത്തിലാണ് പ്രബന്ധങ്ങൾ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ജൂലൈ 25 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എത്തിക്കണം.