എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട തോടെയാണ് ചാർജ് വർധനവ്.

Jun 15, 2024
എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട തോടെയാണ് ചാർജ് വർധനവ്. ആർബിഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനവിന്ഇടയാക്കിയത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന നിരക്കായ ഇന്റർചെയ്ഞ്ച് ഫീസ് 23 രൂപയാക്കിയാണ് വർധിപ്പിക്കുന്നത്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചാൽ എടിഎമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നൽകണം. ഇതാണ് ഇൻറർചെയ്ഞ്ച് ഫീസ്. ഇതിൽ വർധന വേണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.