വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണം: ഫേസ്

വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണം: ഫേസ്
വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണം: ഫേസ്

                            സർക്കാർ സർവീസുകളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ചുമതപ്പെടുത്തിയ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾക്ക് വേണ്ടുന്ന പരിഗണന നൽകാതെ മുന്നോട്ട് പോകുന്ന തദ്ദേശസ്വയംഭരണ മേധാവികളുടെ സമീപനത്തിനെതിരെ അക്ഷയ സംരംഭകരുടെ പ്രതിഷേധം ശക്തമാകുന്നു. വില്ലേജ് സേവനങ്ങൾ, റേഷൻ കാർഡ് സർവ്വീസുകൾ തുടങ്ങിയ സേവനങ്ങൾക്ക് വാണിജ്യപരമായി ചെയ്യാൻ നിലവിൽ ലോഗിൻ ഉള്ളത് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ്. പൊതുജനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള പബ്ലിക് ലോഗിൻ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ പല ഓൺലൈൻ കേന്ദ്രങ്ങളും ഇത്തരം സേവനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിലൂടെ ലഭ്യമാക്കുന്ന ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാനുള്ള അംഗീകൃത സെൻ്ററുകൾ അക്ഷയ കേന്ദ്രങ്ങൾ ആയിരിക്കെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യാജ കേന്ദ്രങ്ങൾക്ക് കെ സ്മാർട്ട് അടക്കമുള്ള സേവനങ്ങളിൽ പരിശീലനം നൽകുന്ന ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാടിനെയാണ് അക്ഷയ സംരംഭകർ ചോദ്യം ചെയ്യുന്നത്. അക്ഷയ കേന്ദ്രങ്ങൾക്ക് അനുകൂലമായ ഉത്തരവുകൾ അതേപടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അക്ഷയസംരംഭകരുടെ സംഘടനയായ ഫേസ് കോടതിയെ സമീപിച്ചിരുന്നു. അതിൻമേൽ ബഹുമാനപ്പെട്ട ഹൈക്കോടതി 2 മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്ന വിധിയും പുറപ്പെടുവിച്ചിരുന്നു. എന്നാൽ അക്ഷയേതര ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് സമീപത്തുതന്നെ ഒരു നിയന്ത്രണവും ഇല്ലാതെ ലൈസൻസ് നൽകി അവർക്കും ട്രൈനിങ് നൽകി കൊണ്ട് പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് പല തദ്ദേശസ്വയംഭരണ മേധാവികളിൽ നിന്നും ഉണ്ടാവുന്നത്. കോടതി ഉത്തരവ് കണ്ടിട്ടും അതിനെ മാനിക്കാതെ മുന്നോട്ട് പോകുന്ന പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുമുണ്ട്. ഐ.ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അക്ഷയ ഓഫീസിൻ്റേയും അക്ഷയ പ്രൊജക്ടിൻ്റെ ജില്ലാ കോ- ഓഡിനേറ്ററായ ജില്ലാ കലക്ടറുടേയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യാജകേന്ദ്രങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് തദ്ദേശസ്വയംഭരണ മേധാവികൾ പിൻമാറണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഫേസിന് മുന്നോട്ട് പോകേണ്ടിവരുമെന്നും സംഘടനാ നേതാക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow