അക്ഷയ സേവനം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന കോടതി ഓർഡറിനെ അധികൃതർ മാനിക്കണം : ഫേസ്

Sep 23, 2024
അക്ഷയ സേവനം  ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള   സർക്കാർ   ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന കോടതി ഓർഡറിനെ അധികൃതർ മാനിക്കണം : ഫേസ്

                   അക്ഷയ സേവനം ദുരുപയോഗം ചെയ്യുന്നതിനെതിരേയും അക്ഷയക്ക് സമാനമായി വ്യാപിക്കുന്ന വ്യാജ ജനസേവന കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുവാനുമുള്ള കോടതി ഓർഡർ മാനിക്കാതെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടി കോടതി അലക്ഷ്യമാണെന്ന് ഫേസ് സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് വെച്ച് നടന്ന അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രെനേർസ് (FACE) ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. അക്ഷയക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും കന്നഡ മേഖലയിലെ സംരംഭകർക്കും ജനങ്ങൾക്കും വേണ്ടി കന്നഡഭാഷയിൽ തന്നെ അക്ഷയയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഫേസ് ജില്ലാ പ്രസിഡൻ്റ് പി.ഡി. എ റഹ്മാൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ.പി. മുഖ്യ പ്രാസംഗികനായിരുന്നു. എസ്.എസ്.എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അക്ഷയ സംരംഭകരുടെ മക്കളെ ഫേസ് സംസ്ഥാന ജോയിൻ്റ് കൺവീനർ സജയകുമാർ ഉപഹാരം നൽകി അനുമോദിച്ചു. ഫേസ് ജില്ലാ സെക്രട്ടറി പ്രമോദ്. കെ. റാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഞ്ജുഷ പി.വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഫേസ് മെമ്പർമാർക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് സുദിൽ മുണ്ടാണി അംഗത്വ വിതരണം നടത്തി. സ്മൈലിങ്ങ് ഫേസുമായി ബന്ധപ്പെട്ട് കെ. അരവിന്ദൻ ക്ലാസ്സെടുത്തു. തുടർന്ന് അക്ഷയ സംരംഭകനായ അരുൺ ജോയ് പുതിയ ബിസിനസ് അവസരങ്ങൾ പങ്കുവെച്ചു. ഫേസ് ജില്ലാ വൈസ് പ്രസിഡൻ്റ് സാമ്പു കെ.എസ് സ്വാഗതവും സുധിൽകുമാർ കെ.വി നന്ദിയും പറഞ്ഞു.