അപകടങ്ങള്‍ ഒഴിവാക്കാം ബോധവത്കരണവുമായി വൈദ്യുതി സുരക്ഷാവാരം
അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
വയനാട് : ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നു. അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദ്യുതിയെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള അറിവുകള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കരാറുകാരെ മാത്രം വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കണം. വയറിങ്ങിന്റെ രൂപരേഖ മുന്‍കൂട്ടി തയ്യാറാക്കുന്നത് നന്നായിരിക്കും. ഐ.എസ്.ഐ മുദ്രയുള്ള വയറിംഗ് സാമഗ്രികള്‍ മാത്രം ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമായാണ് വൈദ്യുതി സുരക്ഷാവാരം ആചരിക്കുക.
*വൈദ്യുതി ഉപയോഗം -ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
· വീടുകളിലെയും സ്ഥാപനങ്ങളിലെയും ആര്‍.സി.സി.ബി യുടെ പ്രവര്‍ത്തനക്ഷമത എല്ലാമാസവും ഉറപ്പുവരുത്തണം.
· ലോഹ തോട്ടി ഏണി തുടങ്ങിയ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കരുത്. ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ.
· പുരയിടത്തില്‍ വിവിധ പ്രവൃത്തികള്‍ നടക്കുമ്പോള്‍ അവ എര്‍ത്തിംഗ് സംവിധാനം യു.ജി കേബിള്‍ എന്നിവക്ക് കേടുവരുത്തുന്നില്ല എന്നുറപ്പുവരുത്തണം. വെദ്യുതോപകരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയേക്കാള്‍ ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കണം.
· വൈദ്യുതോപരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കണം. നനഞ്ഞ കൈവില്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. കേടായ വൈദ്യുതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയെ മാത്രം സമീപിക്കണം.
· കുട്ടികള്‍ക്ക് കൈയ്യെത്തുന്ന വിധം വൈദ്യുതോപകരണങ്ങള്‍/എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കരുത്. വൈദ്യുതലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷക്കമ്പ് മുറിച്ചുമാറ്റുന്നതിന് കെ.എസ്.ഇ.ബി.അധിക്യതര്‍ക്ക് പൂര്‍ണ്ണസഹകരണം നല്‍കണം.
· ഏതെങ്കിലും അവസരത്തില്‍ ഫ്യൂസ് പോവുകയോട്രിപ്പാവുകയോ ചെയ്താല്‍ അതിന്റെകാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ചാര്‍ജ്ജ് ചെയ്യുക. വൈദ്യുതോപകരണത്തിലോ സമീപാത്തോ തീപിടുത്തമുണ്ടായാല്‍ സ്വിച്ച് മെയിന്‍ സ്വിച്ച് ഓഫ് വൈദ്യുതബന്ധം വിഛേദിക്കുക. വൈദ്യുതിബന്ധം വിഛേദിച്ചെന്നുറപ്പുവരുത്താതെ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കാതിരിക്കുക. വൈദ്യുത സ്‌കൂകൂട്ടര്‍. കാര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അതാത് കമ്പനിതന്ന ചാര്‍ജ്ജര്‍ ഉപയോഗിച്ച് മാത്രം ചാര്‍ജ്ജ് ചെയ്യുക.
· വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിര്‍മ്മാണ പ്രവ്യത്തിയും തുടങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി വാങ്ങണം. മെയിന്‍സ്വിച്ചില്‍നിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ അതിന് അനുവദിക്കാനോ പാടില്ല. പ്രവര്‍ത്തനക്ഷമമായ ആര്‍.സി.സി.ബി വഴിയല്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലന്ന് സ്ഥാപനമുടമയും, തൊഴിലുടമയും ഉറപ്പുവരുത്തണം.
· വൈദ്യുതോപരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്ലിഷൂസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. സ്ഥാപനത്തിലെ എര്‍ത്തിംഗ്‌സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്നഉറപ്പുവരുത്തണം. ഒന്നിലധികം മെഷീനുകള്‍ ഒരുസോക്കറ്റില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.