ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള അഴീക്കോട് ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്കും യു പി വിഭാഗത്തിന് ബിരുദവും ബി എഡ്/ ടി ടി സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷ എടുത്തവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ ആറിന് കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.