ചാവക്കാട് ബീച്ചില്‍ അപ്രതീക്ഷിത വേലിയേറ്റം; സന്ദർശകർക്ക് താത്ക്കാലിക വിലക്ക്
വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് അപ്രതീക്ഷിത വേലിയേറ്റമുണ്ടായത്
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ ബീച്ചിന് സമീപത്തെ വാഹന പാർക്കിങ് മേഖലയിലേക്കും ബീച്ചിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കയറി. വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് അപ്രതീക്ഷിത വേലിയേറ്റമുണ്ടായത്. കടലേറിയതിനെ തുടർന്ന് മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബീച്ചിലേക്കുള്ള സന്ദർശകരേയും താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. ഷെഡ്ഡുകളിലും മറ്റുമായി പ്രവർത്തിക്കുന്ന നിരവധി കച്ചവടസ്ഥാപനങ്ങൾ ബീച്ചിലുണ്ട്.