3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവൺമെൻ്റിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള നിയമനത്തിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (PhaseXIV/2026/Selection Post) അപേക്ഷ ക്ഷണിച്ചു . 382 വിഭാഗങ്ങളിലായി 3003 ഒഴിവുണ്ട്. പത്താം ക്ലാസ്, ഹയർസെക്കൻഡറി, ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. പ്രായപരിധി 18-35 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 2026 മേയ് നാലിന് രാത്രി 11 വരെ. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: https://ssc.


