വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു
നിയമനം ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍, ക്ലാര്‍ക്ക്/ഫീല്‍ഡ് അസിസ്റ്റന്റ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍, ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ്, കമ്പനി സെക്രട്ടറി തസ്തികകളില്‍
വിശദവിവരങ്ങള്‍ www.keralapsc.- gov.in/notifications ല്‍
നവംബര്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 376 മുതല്‍ 413, 2025 വരെ വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്‌ടോബര്‍ 15 ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ശമ്പളവുമെല്ലാം വെബ്‌സൈറ്റിലുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റ തവണ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനില്‍ നവംബര്‍ 19 നകം അപേക്ഷിക്കാം. സംസ്ഥാന/ജില്ലാതല ജനറല്‍/എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന തസ്തികകളാണ് വിജ്ഞാപനത്തിലുള്ളത്.
ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ:-
അസിസ്റ്റന്റ് (കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡ്) പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 16580-55005, നേരിട്ടുള്ള നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും ജെഡിസി/എച്ച്ഡിസിയും. അല്ലെങ്കില്‍ ബികോം (സഹകരണം) അല്ലെങ്കില്‍ ബിഎസ്‌സി (കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്) പ്രായപരിധി 18-40 വയസ്സ്.
കെഎസ്‌സിഎആര്‍ഡി ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സ്ഥാപനങ്ങളിലെ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിക്കുന്ന റഗുലര്‍ ജീവനക്കാര്‍ക്കും ‘സൈസൈറ്റി കാറ്റഗറി’യില്‍പ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18-50 വയസ്സ്. വിദ്യാഭ്യാസ യോഗ്യത മുകളിലേത് തന്നെ. അപേക്ഷയോടൊപ്പം സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റു അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് -2/ക്ലാര്‍ക്ക്/ ടൈംകീപ്പര്‍ ഗ്രേഡ്-2/ സീനിയര്‍ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ ജൂനിയര്‍ ക്ലാര്‍ക്ക് മുതലായവ. (കെഎസ്എഫ്ഇ/ കെഎസ്ഇബി/ കെഎംഎംഎല്‍/കെല്‍ട്രോണ്‍/ കശുവണ്ടി വികസന കോര്‍പ്പറേഷന്‍/മലബാര്‍ സിമന്റ്‌സ്/ഹാന്റ്‌ലൂം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍/ട്രാവന്‍കൂര്‍ ടൈറ്റാനിയം/ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍/കേരളത്തിലെ വികസന അതോറിറ്റികള്‍/കേരള വാട്ടര്‍ അതോറിട്ടി/പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്/ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍/സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍/അഗ്രോ മെഷ്യനറി കോര്‍പ്പറേഷന്‍/കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ്, കണ്ണൂര്‍). അതത് കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ശമ്പളമാണ് ലഭിക്കുക. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത-ബിഎ/ബിഎസ്‌സി/ബികോം/തത്തുല്യ ബിരുദം. പ്രായപരിധി 18-36 വയസ്
ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ്-2/എല്‍ഡി ക്ലര്‍ക്ക്/ക്ലര്‍ക്ക്/ഫീല്‍ഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് മുതലായവ. (കെഎസ്ആര്‍ടിസി/ലൈവ്‌സ്‌റ്റോക്ക് ഡവലപ്‌മെന്റ്‌ബോര്‍ഡ്/സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍/എസ്‌സി/എസ്ടി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍/ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അടക്കം സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകള്‍. അതത് സ്ഥാപനം/കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ള ശമ്പളമാണ് ലഭിക്കുക. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം.
യോഗ്യത- ബിഎ/ബിഎസ്‌സി/ബികോം/തത്തുല്യ ബിരുദം. പ്രായപരിധി 18-36 വയസ്.
സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ (കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍), ശമ്പളം 26,500-60,700 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. 14 ജില്ലകളിലും ഒഴിവുകളുണ്ടാവും. ജില്ലാതലത്തിലാണ് റിക്രൂട്ട്‌മെന്റ്. ഓരോ ജില്ലക്കും പ്രത്യേകം റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കും. നേരിട്ടുള്ള നിയമനം. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം, ഹെവിഗുഡ്‌സ് ആന്റ്പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഒാടിക്കുന്നതിന് 3 വര്‍ഷമായി നിലവിലുള്ള സാധുവായ ഡ്രൈവിങ്‌ലൈസന്‍സും ബാഡ്ജും. ഉയരം 165 സെ.മീറ്ററില്‍ കുറയരുത്. നെഞ്ചളവ് 83 സെ.മീറ്റര്‍, വികാസശേഷി 4 സെ.മീറ്ററില്‍ കുറയരുത്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. നല്ല കേള്‍വിശക്തിയുണ്ടാകണം. പ്രായപരിധി 21-39 വയസ്
ഇതോടൊപ്പം തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് പ്രത്യേകം അപേക്ഷിക്കാം.
- അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (തസ്തികമാറ്റം മുഖേന) (കെഎസ്ഇബി), ഒഴിവുകള്‍ 21, ശമ്പളം 59,100-1,17,400 രൂപ. പ്രസ്തുത സ്ഥാപനത്തില്‍ ജോലി നോക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ബാധകമല്ല.
- മറ്റ് തസ്തികകള്‍- കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍ (വിഎച്ച്എസ്ഇ), ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (തസ്തികമാറ്റം വഴി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) (യുപിഎസ്) മുതലായ തസ്തികകള്‍ക്കും അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും സംവരണം, ശമ്പളം, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള സമഗ്ര വിവരങ്ങളും വിജ്ഞാപനത്തില്‍/വെബ്‌സൈറ്റിലുണ്ട്


