മാർ മാത്യു അറയ്ക്കൽ മെത്രാഭിഷേക രജത ജൂബിലി: ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത
മാർ മാത്യു അറയ്ക്കലിന് ആദരവർപ്പിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ ഒത്തു ചേർന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ തലങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്നു.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാർ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപതയുടെ തൃതീയ ഇടയനായി മഹനീയമായ മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ച മാർ മാത്യു അറയ്ക്കലിന് ആദരവർപ്പിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ ഒത്തു ചേർന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ തലങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്നു.
മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ,പാല രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി അമല കർമ്മലീത്ത സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. വിനയ ഗ്രേസ്, ഭാരത കത്തോലിക്ക മെത്രാൻ സമിതി ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ആഴമേറിയ ആദ്ധ്യാത്മികതയിൽ വേരൂന്നി തുറവിയുള്ള മനസ്സോടും ഉന്നതമായ ദർശനത്തോടും കൂടി മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ച മാർ മാത്യു അറയ്ക്കലിൻ്റെ ശുശ്രൂഷകളെ ആദരവോടും നന്ദിയോടും കൂടി സ്മരിക്കുന്നുവെന്നും മാർ ജോസ് പുളിക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.സഭയോട് ചേര്‍ന്ന് സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി ശുശ്രൂഷ ചെയ്ത മാർ മാത്യു അറയ്ക്കൽ പിതാവിൻ്റെ ശുശ്രൂഷകളെ കൃതഞ്ജതാപൂർവം സ്മരിക്കുന്നുവെന്ന് മാർ തോമസ് തറയിൽ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ആടുകള്‍ ചിതറിപ്പോകാതിരിക്കുന്നതിന് ജാഗ്രതയുള്ള ധീരനായ ഇടയനായി അറയ്ക്കൽ പിതാവ് മുന്നേ നടന്നുവെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആശംസ പ്രഭാഷണത്തിൽ പറഞ്ഞു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കെ. സി. വേണുഗോപാൽ എം.പി എന്നിവർ ഇൻഫാം സമ്മേളനത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചിരുന്നു.കോതമംഗലം രൂപത മുൻ മേലധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ആശംസകളർപ്പിക്കുന്നതിനെത്തിയിരു
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മന്ത്രിമാരായ വി. എൻ വാസവൻ, വീണ ജോർജ്, റോഷി അഗസ്റ്റിൻ, ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്, ആൻ്റോ ആൻ്റണി എം പി, എം എൽ എ മാരായ അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ, എം എം മണി, ചാണ്ടി ഉമ്മൻ, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ സി. കെ പത്മനാഭവൻ തുടങ്ങിയ നിരവധി പ്രമുഖർ മാർ മാത്യു അറയ്ക്കലിന് ആശംസകൾ നേർന്നിരുന്നു. മുൻ എം എൽ എ ജോർജ് ജെ മാത്യു, കോട്ടയം ജില്ല പഞ്ചായത്തംഗം അഡ്വ തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനി പത്യാല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു നീറണാകുന്നേൽ,രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
രൂപതയിലെ വൈദികർ, സന്യസ്ത പ്രതിനിധികൾ, മാർ മാത്യു അറയ്ക്കലിൻ്റെ കുടുംബാംഗങ്ങൾ, മാർ മാത്യു അറയ്ക്കലിനൊപ്പം വിവിധ തലങ്ങളിൽ ശുശ്രൂഷ ചെയ്തവരുടെ പ്രതിനിധികൾ എന്നിവരുൾപ്പെട്ട സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റർ ഫാ.ഫിലിപ്പ് തടത്തിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം, ജോയിൻ്റ് സെക്രട്ടറി അഡ്വ. ഷാൻസിമോൾ ഫിലിപ്പ്, പി. ആർ. ഒ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: മെത്രാഭിഷേക രജത ജൂബിലി സംഗമത്തിൽ മാർ മാത്യു അറയ്ക്കൽ മധുരം പങ്കുവയ്ക്കുന്നു. മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ സാന്നിധ്യം


