കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും,കോഴിക്കോട് .കണ്ണൂർ ,വയനാട് ,കാസർഗോഡ് ജില്ലകളിൽ ആണ് വൈദ്യതി ഭാഗികമായി തടസപ്പെടുന്നത് .പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈനടപടിയെന്ന് കെഎസ്ഇബി അറിയിച്ചു.
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്.
ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.


