മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കാസർഗോഡ് പടുപ്പിലെ വീട്ടുപരിസരത്ത് വെച്ച് മണ്ണ് മാന്തി യന്ത്രം കഴുകിക്കൊണ്ടിരിക്കുന്നതിനിടിയിൽ മറിഞ്ഞ് വീണ് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. പടുപ്പ് ബണ്ടംകൈയിലെ പരേതനായ ചന്ദ്രൻ്റേയും മഹിളാ കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ്റേയും മകൻ പ്രീതംലാൽ ചന്ദ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. കുറ്റിക്കോലിൽ നിന്ന് ഫയർഫോഴ്സ് എത്തുന്നതിനുമുമ്പേ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ ഗൗതംലാൽ ചന്ദ് .