തൃശ്ശൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം
പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുരിങ്ങൂരിൽ ധ്യാനത്തിനെത്തിയ സ്ത്രീക്ക് ദാരുണാന്ത്യം

തൃശൂർ : പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. തൃശൂരിലെ മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം മുന്ന് പേർ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കൻ പറവൂർ സ്വദേശി തോമസിന്റെ ഭാര്യ ഉഷയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞതിനുശേഷം പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് സ്ത്രീകളെ ഇടിച്ചത്.