വാടക ഗർഭധാരണം: ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവാധി അനുവദിച്ച് കേന്ദ്രസർക്കാർ

ജൂണ്‍ 18-നാണ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറക്കിയത്.

Jun 25, 2024
വാടക ഗർഭധാരണം: ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവാധി അനുവദിച്ച് കേന്ദ്രസർക്കാർ
surrogacy-central-govt-to-grant-180-days-maternity-leave-to-employees

ന്യൂഡല്‍ഹി: വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും 180 ദിവസം (ആറു മാസം) അവധി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 1972-ലെ സെല്‍ട്രല്‍ സിവില്‍ സര്‍വ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല.വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥര്‍ക്കും കുട്ടി ജനിച്ച് ആറു മാസത്തിനുള്ളില്‍ 15 ദിവസം അവധിയെടുക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു.ജൂണ്‍ 18-നാണ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറക്കിയത്. 2002-ലാണ് വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നത് ഇന്ത്യയില്‍ നിയമവിധേയമാക്കുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.