തൃശൂരിൽ സ്വകാര്യ ബസ് പണിമുടക്ക് മാറ്റി
തൃശൂർ കലക്ടറുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
 
                                    തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ, തൃശൂർ -കുന്നംകുളം- കോഴിക്കോട് റൂട്ടുകളിൽ സ്വകാര്യ ബസ് ഉടമകൾ ബുധനാഴ്ച മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റി. തൃശൂർ കലക്ടറുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.റോഡ് തകർച്ച ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ഉറപ്പ് പാലിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് ബസുടമ സംഘടനകളുടെ ഏകോപന സമിതി മുന്നറിയിപ്പ് നൽകി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            