മില്‍മ ഷോപ്പി/മില്‍മ പാര്‍ലര്‍ സംരംഭങ്ങള്‍ക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു

Jan 8, 2026
മില്‍മ ഷോപ്പി/മില്‍മ പാര്‍ലര്‍ സംരംഭങ്ങള്‍ക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും സംരംഭകത്വ ഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. പാലിനും, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളില്‍ ''മില്‍മ ഷോപ്പി'' അല്ലെങ്കില്‍ ''മില്‍മ പാര്‍ലര്‍'' ആരംഭിക്കാനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരം ലഭിക്കുന്നതിനും, ഇതിനാവശ്യമായ വായ്പ കോര്‍പ്പറേഷന്റെ നിബന്ധകള്‍ക്ക് വിധേയമായി അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വര്‍ഷമായിരിക്കും. കോര്‍പ്പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകന്‍ സ്വന്തമായി സജ്ജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ ഉല്‍പ്പന്നങ്ങളും, സാങ്കേതിക സഹായവും മില്‍മ ലഭ്യമാക്കും. ഷോപ്പി/പാര്‍ലറിന് അവശ്യമായ സൈനേജ് മില്‍മ നല്‍കും. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068506