കാസർഗോഡ് ചീമേനിയിൽ ഇരട്ടകുട്ടികൾ കല്ല് വെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു.
കാസർഗോഡ് ചീമേനി കനിയാന്തോലിൽ ഇരട്ട കുട്ടികൾ കല്ല് വെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. കനിയാ ന്തോലിലെ രാധാകൃഷ്ണൻ പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് വീട്ടിനടുത്തുള്ള കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ചീമേനി ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥികളാണ് സുദേവും ശ്രീദേവും.