ശബരിമലയിൽ അയ്യപ്പഭക്തൻ ഹൃദയാഘാതംമൂലം മരിച്ചു
പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കൊടൈക്കനാൽ ബ്ലിസ് വില്ലയിൽ എം ശരവണകുമാർ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ശരംകുത്തിയിലെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിന് സമീപം കുഴഞ്ഞുവീണ ശരവണനെ എമർജൻസി മെഡിക്കൽ സെന്റ്റിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതടക്കമുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു.