അസീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യന് പുതിയ നേതൃത്വം
ഡയറക്ടറായി ഫാ. ജിൻസൺ ജോർജ് പുതുശേരിയിൽ ചുമതലയേറ്റു.
 
                                    എരുമേലി: അസീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യന്റെ ഡയറക്ടറായി ഫാ. ജിൻസൺ ജോർജ് പുതുശേരിയിൽ ചുമതലയേറ്റു. വിജയപുരം രൂപതയുടെ കീഴിൽ എരുമേലി കേന്ദ്രമായുള്ള അസീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യനിൽ അസീസി ഹോസ്പിറ്റൽ, അസീസി നഴ്സിംഗ് കോളജ് എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
1987ലാണ് അസീസി ഹോസ്പിറ്റൽ സ്ഥാപിതമാകുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇഎൻടി, സൈക്യാട്രി, ഡീ-അഡിക്ഷൻ, ക്ലിനിക്കൽ സൈക്കോളജി, പാലിയേറ്റീവ് കെയർ തുടങ്ങിയ വിഭാഗങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ഹോസ്പിറ്റലിൽ ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഐസിയു, ഓപ്പറേഷൻ തീയറ്റർ, മോർച്ചറി, ആംബുലൻസ് സംവിധാനങ്ങൾ, എക്സ്റേ, ഇസിജി, ലാബ്, ഫാർമസി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
2012ൽ സ്ഥാപിതമായ അസീസി കോളജ് ഓഫ് നഴ്സിംഗിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിന്റെയും അംഗീകാരമുള്ള നാലുവർഷ നഴ്സിംഗ് ബിരുദ കോഴ്സും നടത്തിവരുന്നു                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            