കാഞ്ഞിരപ്പള്ളി താലൂക്കിൽ ഐറിസ് സ്‌കാനർ ഉപയോഗിച്ച് റേഷൻ മസ്റ്ററിംഗ് നടത്തുന്നു.

കൈ പതിയാത്ത വയോധികർ, കുട്ടികൾ ഉൾപ്പെടെ ഈ അവസരം പ്രയോജനപെടുത്തണമന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Oct 23, 2024
കാഞ്ഞിരപ്പള്ളി താലൂക്കിൽ   ഐറിസ് സ്‌കാനർ ഉപയോഗിച്ച്  റേഷൻ  മസ്റ്ററിംഗ് നടത്തുന്നു.
RATION MASTARING

എ എ വൈ,പി.എച്ച്.എച്ച്  (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേത് ഐറിസ് സ്കാനർ (കണ്ണ് അടയാളം )പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു. 

അംഗങ്ങൾ റേഷൻ കാർഡും, ആധാർ കാർഡും കൊണ്ടു വരേണ്ടതാണ്.

കൂട്ടിക്കൽ 

 ഒക്ടോബർ 24 വ്യാഴാഴ്ച  രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൂട്ടിക്കൽ പഞ്ചായത്ത്‌ ന് സമീപം പ്രവർത്തിക്കുന്ന 149  നമ്പർ റേഷൻ കടയിൽ വെച്ച് മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്. 

കാഞ്ഞിരപ്പള്ളി. 

25-10-24 വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്  സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്. 

പൊൻകുന്നം 

26-10-24 ശനിയാഴ്ച  പൊൻകുന്നം 
 BSNL ഓഫിസിനു സമീപം ഉള്ള 7 നമ്പർ റേഷൻ കടയിൽ 9  മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

മുണ്ടക്കയം 

27-10-2024 ഞായറാഴ്ച മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു എതിർവശമുള്ള 72 നമ്പർ റേഷൻ കടയിൽ രാവിലെ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്

എരുമേലി 

28-10-2024 തിങ്കളാഴ്ച എരുമേലി ടൗണിൽ KSRTC സ്റ്റാൻഡിൽ ഉള്ള 155 നമ്പർ റേഷൻ കടയിൽ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

മണിമല 

29-10-24 ചൊവ്വാഴ്ച മണിമല ടൗണിൽ 76 നമ്പർ റേഷൻ കടയിൽ രാവിലെ 9 മുതൽ 6 മണി വരെ ഐറിസ് സ്കാനർ വെച്ച് മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
 
കാഞ്ഞിരപ്പള്ളി. 

30-10-24 ബുധനാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്  സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്. 

 കൈ പതിയാത്ത വയോധികർ,  കുട്ടികൾ ഉൾപ്പെടെ ഈ അവസരം പ്രയോജനപെടുത്തണമന്ന് കാഞ്ഞിരപ്പള്ളി 
താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.