വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം അജ്ഞാത മൃതദേഹം

തൃശൂർ : അകമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അകമല റെയിൽവേ ഓവർ ബ്രിഡ്ജിനും ഭവൻ സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു