കോട്ടയം ജില്ലാതല വാർത്തകൾ അറിയിപ്പുകൾ

Jun 24, 2025
കോട്ടയം ജില്ലാതല വാർത്തകൾ അറിയിപ്പുകൾ
KOTTAYAM news

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്
വിദ്യാഭ്യാസ-കായിക അവാർഡുവിതരണം ബുധനാഴ്ച

കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡുകളുടെ കോട്ടയം ജില്ലാതല വിതരണം ബുധനാഴ്ച (ജൂൺ 25) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന്് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന പരിപാടി സി.കെ. ആശ എം.എൽ.എ. ഉദ്്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ആധ്യക്ഷ്യം വഹിക്കും. വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, ആലപ്പുഴ മേഖലാ എക്്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ, വൈക്കം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ബാഹുലേയൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേശ് ശശിധരൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ്, വൈക്കം ഫിഷറീസ് ഓഫീസർ ബി.എസ്. അഖിൽ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ പി.വി. പുഷ്‌കരൻ, ഡി. ബാബു, എൻ.സി. സുകുമാരൻ, പി.എസ്. സന്തോഷ്, എം.പി. സജീവ്, പ്രവീൺ എന്നിവർ പ്രസംഗിക്കും. വൈക്കം പോലീസ് സബ് ഇൻസ്പെക്ടർ  സന്തോഷ് ലഹരിക്കെതിരെയുളള ബോധവൽക്കരണ ക്ലാസ് നയിക്കും.  

(കെ.ഐ.ഒ.പി.ആർ. 1469/ 2025)

ഡിജിറ്റൽ സർവേ: ഇതരസംസ്ഥാന പ്രതിനിധി സംഘം
അയ്മനം സന്ദർശിക്കും


കോട്ടയം:  ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്തു നടക്കുന്ന 'ഭൂമി' ദേശീയ എൻക്ലേവിൽ പങ്കെടുക്കുന്ന ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധിസംഘം 28 ശനിയാഴ്ച അയ്മനം ഗ്രാമപഞ്ചായത്ത് സന്ദർശിക്കും.
റവന്യൂ സെക്രട്ടറിമാർ, സെറ്റിൽമെന്റ് കമ്മിഷണർമാർ, സർവേ ഡയറക്ടർമാർ, ഐ.എ.എസ.് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം പഞ്ചായത്തിൽ നടന്നുവരുന്ന ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നേരിട്ടുമനസ്സിലാക്കും.
രാവിലെ പത്തിനു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ സംഘാംഗങ്ങളെ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന അയ്മനത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ഡിജിറ്റൽ സർവേയുടെ പുരോഗതി, നേട്ടങ്ങൾ, നടത്തുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിശദീകരിക്കും.
 ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർമാരായ ജിനു പുന്നൂസ്, ഷാഹിന രാമകൃഷ്ണൻ,സർവേ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ. ആശ തുടങ്ങിയവർ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആർ. 1470/ 2025)


ഭവനം ഫൗണ്ടേഷൻ അപ്പാർട്ടുമെന്റുകൾ വില്പനയ്ക്ക്


കോട്ടയം: ഭവനം ഫൗണ്ടേഷൻ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയിൽ പണിതീർത്ത 715 ചതുരശ്രഅടിയുള്ള 74 അപ്പാർട്ട്മെന്റുകൾ വിൽപ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരിൽ സ്വന്തമായി വീട്/അപ്പാർട്ട്മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സർക്കാർ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടിയാണ്  ഇത് പണികഴിപ്പിച്ചിട്ടുള്ളത്. അപ്പാർട്ട്മെന്റിൽ 2 ബെഡ്റൂമുകൾ, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മൾട്ടി പർപ്പസ് ഹാൾ, ഒരു അടുക്കള, രണ്ടു അറ്റാച്ച്ഡ് ബാത്റൂമുകൾ, ഒരു കാർ പാർക്കിങ്, ഒരു ബാൽക്കണി എന്നിവയും അഗ്നിശമന സംവിധാനം, രണ്ടു ലിഫ്റ്റുകൾ, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീസൽ ജനറേറ്റർ സിസ്റ്റം, റോഡ് , ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ തുടങ്ങിയ പൊതു സൗകര്യങ്ങളുമുണ്ട്. 20,57,708 രൂപയാണ് ഒരു അപ്പാർട്മെന്റിന്റെ വില.

അപേക്ഷാ ഫോം ഭവനം ഫൗണ്ടേഷൻ കേരള, ലേബർ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോർ സ്‌കിൽ ആൻഡ് എക്സലൻസ്(കെ.എ.എസ്.ഇ), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ)എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അർഹത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകളും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഭവനം ഫൗണ്ടേഷൻ കേരള, ടിസി 13/287/1, പനച്ചമൂട്ടിൽ, മുളവന ജംഗ്ഷൻ, കുന്നുകുഴി, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം - 695035 എന്ന വിലാസത്തിൽ ജൂലൈ 20 ന് മുൻപായി ലഭിക്കണം.
(കെ.ഐ.ഒ.പി.ആർ. 1471/ 2025)

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം

കോട്ടയം:  മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ
എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ മേൽക്കൂര/ഫ്ളോറിംങ് ഫിനിഷിങ് പ്ലംമ്പിങ് സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ
എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണു സഹായധനം. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000/- രൂപയാണ് സഹായം. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്രഅടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തികവർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റപ്പണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളിൽ നിന്നോ / സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ / പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ, കോട്ടയം എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ നൽകാം. അപേക്ഷാ ഫാറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജൂലൈ 31.
(കെ.ഐ.ഒ.പി.ആർ. 1472/ 2025)


മസ്റ്ററിംഗ് നടത്തണം

കോട്ടയം: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ 2024 ഡിസംബർ 31 വരെ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2025 ജൂൺ 25നും ഓഗസ്റ്റ് 24നുമിടയിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 1473/ 2025)


ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള നാട്ടകം സെക്ടറിലെ 43 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, നാട്ടകം സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ.  ഫോൺ: 0481-2310355 (കെ.ഐ.ഒ.പി.ആർ. 1474/ 2025)

ടെൻഡർ ക്ഷണിച്ചു


കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ.  ഫോൺ: 0481-2310355 (കെ.ഐ.ഒ.പി.ആർ. 1475/ 2025)


ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കോട്ടയം സെക്ടറിലെ 49 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, കോട്ടയം സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ.  ഫോൺ: 0481-2310355 (കെ.ഐ.ഒ.പി.ആർ. 1476/2025)



ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള നാട്ടകം സെക്ടറിലെ 43 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, നാട്ടകം സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ: 0481-2310355 (കെ.ഐ.ഒ.പി.ആർ. 1477/2025)


ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ: 0481-2310355 (കെ.ഐ.ഒ.പി.ആർ. 1478/2025)

ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കോട്ടയം സെക്ടറിലെ 49 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, കോട്ടയം സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ: 0481-2310355 (കെ.ഐ.ഒ.പി.ആർ. 1479/2025)

വനിതാ കമ്മീഷൻ അദാലത്ത്;  12 പരാതികൾ തീർപ്പാക്കി

കോട്ടയം: വനിതാ കമ്മിഷൻ കോട്ടയം ജില്ലാ അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ
ആകെ 90 പരാതികളാണ് പരിഗണനയ്ക്കുവന്നത്. ഒരെണ്ണത്തിൽ ജാഗ്രതാ സമിതിയുടെ റിപ്പോർട്ട് തേടി. 76 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ഒരു പുതിയ പരാതി പരിഗണിക്കുകയും മറ്റൊരു പരാതിയിൽ കൗൺസിലിങ്ങിന് നിർദേശിക്കുകയും ചെയ്തു. അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, കൗൺസലർമാരായ ബിന്റുമോൾ കെ. ജോസഫ്, എ. സായുജ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ: വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത്.

(കെ.ഐ.ഒ.പി.ആർ. 1490/2025)

എം.ബി.എ സ്പോട്ട് അഡ്മിഷൻ

കോട്ടയം : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ
യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025 -27 ബാച്ചിലേയ്ക്ക് ഒഴിവുള്ള  സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ജൂൺ 27 (വെളളി)ന് രാവിലെ 10ന്  കിക്മ കാമ്പസിൽ വച്ചാണ് സ്പോട്ട് അഡ്മിഷൻ.
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ് ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും എസ്.സി./എസ്.ടി/ഫിഷറീസ് വിഭാഗത്തിനായി സംവരണം ചെയ്തതിൽ ഒഴിവുള്ള സീറ്റിലേക്കും ഇതോടൊപ്പം പ്രവേശനം നടത്തും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദവും പ്രവേശന പരീക്ഷാ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. വിശദ വിവരത്തിന് ഫോൺ: 9496366741,8547618290.വെബ്സൈറ്റ് -www.kicma.ac.in

(കെ.ഐ.ഒ.പി.ആർ. 1491/2025)

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പതിനൊന്നാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 25 മുതൽ www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ജൂലൈ 15 വരെയും 60 രൂപ പിഴയോടെ ജൂലൈ 25 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ: 0481-2300443,9496094157.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.