കോട്ടയം ജില്ലാ വാർത്തകൾ ,അറിയിപ്പുകൾ ,അപേക്ഷ ക്ഷണിച്ചു-കുടുംബശ്രീ കേരള ചിക്കന്‍ ഫ്രോസണ്‍ ചിക്കന്‍ വിപണനം ആരംഭിച്ചു
ജൂണ്‍ 13 രാവിലെ 10 ന്് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ദിവസവേതന വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലും ആര്‍ക്കിടെക്ചര്‍, എം.സി.എ. വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ അനുബന്ധരേഖകളുമായി എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളില്‍ അതാതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജൂണ്‍ 16നും എം.സി.എ വിഭാഗത്തില്‍ ജൂണ്‍ 17നും നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക് www.rit.ac.in, ഫോണ്‍: 0481 2506153, 0481 2507763
ഐടിഐ പ്രവേശനം
കോട്ടയം: പള്ളിക്കത്തോട് പി.ടി.എസ്.എം ഗവണ്‍മെന്റ് ഐടിഐയില്‍ 2025-26 അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ.യില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം. ഫോണ്‍: 9539348420, 7907452685.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോമുകള്‍ വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍ നിന്നും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 12ന് വൈകീട്ട് നാലുവരെ വരെ നല്‍കാം.
റീല്‍സ് മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
കോട്ടയം: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് പൊതുജനത്തില്‍ നിന്ന് റീല്‍സ് മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ജൂണ്‍ 12 വരെ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് sjd.kerala.gov.in.എന്ന വെസൈറ്റ് സന്ദര്‍ശിക്കണം.
ഐടിഐ പ്രവേശനം
കോട്ടയം: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഐ.ടി.ഐ. സീറ്റുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.labourwelfarefund.in വഴി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പതിമൂന്ന് ഐടിഐകളിലായി 14 ട്രേഡുകളില്‍ 308 സീറ്റുകളാണ് സംവരമം ചെയ്തിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 300 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ബോര്‍ഡില്‍ നിന്ന് അനുവദിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കുടുംബശ്രീ കേരള ചിക്കന്‍ ഫ്രോസണ്‍ ചിക്കന്‍ വിപണനം ആരംഭിച്ചു
കോട്ടയം: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാഴൂര്‍ സി.ഡി.എസ്. കേരള ചിക്കന്‍ ഔട്ട്‌ലെറ്റില്‍ ഫ്രോസണ്‍ ചിക്കന്‍ വിപണനം ആരംഭിച്ചു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനവും ആദ്യ വിപണനവും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, വാര്‍ഡ് അംഗങ്ങളായ വി.പി. റെജി, ഷാനിത ബീവി, എസ്. അജിത് കുമാര്‍ ,സി.ഡി.എസ.് ചെയര്‍പേഴ്‌സണ്‍ സ്മിത ബിജു, ജില്ലാ പ്രോഗ്രാം മാനേജര്‍ സി.എസ്. ശ്രുതി്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ ശാലിനി ജിനു, വിദ്യ എസ.് നായര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുകുമാരന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തോമസ്, എ.എച്ച്.സി.ആര്‍.പി. മായ രാജേഷ്, സി.ഡി.എസ.് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
*ട്രേഡ്‌സ്മാന്‍ ഒഴിവ്*
കോട്ടയം: കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ /ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 13 ന് രാവിലെ 10.30 ന് കോളജില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം്.അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
*അപേക്ഷ ക്ഷണിച്ചു*
കോട്ടയം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register വഴിയോ തിരുവനന്തപുരം എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വഴിയോ ജൂലൈ 20 നു മുന്‍പ് അപേക്ഷിക്കണം. വിശദവിവരത്തിന്് www.srccc.in എ്ന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0471 2570471, 9846033001.
*ഗ്രോത്ത് പള്‍സ് വര്‍ക്‌ഷോപ്പ്*
കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) ഗ്രോത്ത് പള്‍സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. കീഡ് കളമശ്ശേരി കാമ്പസില്‍ ജൂണ്‍ 17 മുതല്‍ 21 വരെയാണ് പരിശീലനം. ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയിന്‍സ്/ ഐ.പി.ആര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍. മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്‍ഡ് വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ജെം പോര്‍ട്ടല്‍, ടാക്‌സേഷന്‍ ജി.എസ്.ടി ആന്‍ഡ് ടാക്‌സേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം. സംരംഭം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ സംരംഭകര്‍ക്കും സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവുകള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ജൂണ്‍ 12-ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0484 2532890,2550322,9188922785.
*അപേക്ഷ ക്ഷണിച്ചു*
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍(യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍(യോഗ്യത പ്ലസ് ടൂ), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി)കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭ്യമാണ്. വിശദവിവരത്തിന് ഫോണ്‍: 7994449314.
*അപേക്ഷ ക്ഷണിച്ചു*
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ്, യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരുവര്‍ഷ കോഴ്‌സിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളജ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ രണ്ടാം സെമസ്റ്ററില്‍ പ്വേശനം നേടിയാല്‍ മതി. https://app.srccc.in/register എന്ന ലിങ്ക് വഴി ജൂണ്‍ 30നുള്ളില്‍ അപേക്ഷിക്കണം. വിശദ വിവരത്തിന്് www.srccc.in. ഫോണ്‍: 9495519686
*യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു*
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 2025 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സിന് പത്തം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസം കൊണ്ട് യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിങ് പഠനവും പൂര്‍ത്തിയാക്കാം. https://app.srccc.in/register വഴി ജൂണ്‍ 30 നു മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍- അക്ഷയ ലേണിംഗ് സെന്റര്‍ വൈക്കം(9847128126), സ്വസ്ഥി സ്‌കൂള്‍ ഓഫ് യോഗ പൊന്‍കുന്നം(9447766004), അക്കാദമി ഓഫ് യോഗിക് സയന്‍സ്, മൂന്നാനി,പാലാ(9495519686), ശ്രീവല്ലി സ്‌കൂള്‍ ഓഫ് യോഗ, ടെംപിള്‍ റോഡ് കോട്ടയം(8921924746).
*പാരാലീഗല്‍ വോളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു*
കോട്ടയം: കോട്ടയം ജില്ലാ നിയമസേവന അതോറിറ്റിയിലും കോട്ടയം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അക്ഷരാഭ്യാസമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായവര്‍ക്ക് മുന്‍ഗണന. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരോ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആയിരിക്കരുത്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 19. വിശദ വിവരത്തിന് ഫോണ്‍: 0481 2572422.
*കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍*
കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്(യോഗ്യത പ്ലസ് ടൂ), ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (യോഗ്യത എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. ഒരു വര്‍ഷമാണ് കോഴ്‌സിന്‍രെ കാലാവധി. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടെ അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 9072592412, 9072592416.
*അപേക്ഷ ക്ഷണിച്ചു*
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെ കീഴില്‍ വരുന്ന കെ-ഡിസ്‌ക് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. തിരുവനന്തപുരത്ത് നടത്തുന്ന കോഴ്‌സിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 8547720167. വെബ്‌സൈറ്റ്: https://mediastudies.cdit.org
*ഐ.ടി.ഐ പ്രവേശനം*
കോട്ടയം: പെരുവ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് എസ.്എസ്.എല്‍.സി. വിജയിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂണ്‍ 20ന് മുന്‍പ് അപേക്ഷിക്കണം. 30ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരത്തിന് ഫോണ്‍: 04829 292678, 8592055889, 6282841410.
*യോഗ പരിശീലക നിയമനം*
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതിക്കുവേണ്ടി ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍, യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവര്‍ എന്നിവരില്‍ നിന്ന് യോഗ പരിശീലകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജൂണ്‍ 18ന് രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 9446097244.
*അപേക്ഷ ക്ഷണിച്ചു*
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിലെ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമന്‍സ് സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി ബിരുദാനന്തര ബിരുദമുള്ള വനിതകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജൂണ്‍ 18ന് രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. പ്രായപരിധി 22-36. വിശദവിവരത്തിന് ഫോണ്‍: 9446097244.
*വനിതാ ഐ.ടി.ഐ. പ്രവേശനം*
കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍(രണ്ടു വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(ഒരു വര്‍ഷം) ട്രേഡുകളിലെ 2025 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് ജൂണ്‍ 20നുള്ളില്‍ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍:9446321018, 0481 2400500.
എസ.്എസ്.എല്‍.സി. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കോട്ടയം: 2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ കോട്ടയം ജില്ലയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. വിശദവിവരത്തിന് ഫോണ്‍: 0481 2300762.
മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
കോട്ടയം: 2024 ഡിസംബര്‍ 31ന് സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാക്കണം. വിശദവിവരത്തിന് ഫോണ്‍: 0481 2300762.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി (ഡി.സി.പി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് എസ്.ആര്‍.സി. ഓഫീസില്‍ നേരിട്ടും നല്‍കാം. അവസാന തീയതി: ജൂണ്‍ 30. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0471-2325101, 8281114464.
കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍- മാങ്ങാനം ട്രാഡ(ഫോണ്‍:8281788330, 6282766829), പാലാ ക്രിസ്തുരാജ് സ്‌കൂള്‍ ഓഫ് സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ്: (ഫോണ്‍:9747497367, 9496115252),
കുറുപ്പുന്തറ സൈലേണ്‍(ഫോണ്‍:9995113019, 9961613331), മുണ്ടക്കയം ദി സ്‌കൂള്‍ ഓഫ് ഹാപ്പിനെസ്സ്(ഫോണ്‍:9207825507,9495915740),
ചങ്ങനാശ്ശേരി ബിയോണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി(ഫോണ്‍: 9497216019, 7907260073), പാമ്പാടി ഐ.പി.എ വെല്‍നസ്സ് സെന്റര്‍(ഫോണ്‍: 8111851333, 9995233351)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി (സി.സി.പി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍.
https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ 30. കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍- മാങ്ങാനം ട്രാഡ(ഫോണ്‍:8281788330, 6282766829), പാലാ ക്രിസ്തുരാജ് സ്‌കൂള്‍ ഓഫ് സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ്: (ഫോണ്‍:9747497367, 9496115252),
കുറുപ്പുന്തറ സൈലേണ്‍(ഫോണ്‍:9995113019, 9961613331), മുണ്ടക്കയം ദി സ്‌കൂള്‍ ഓഫ് ഹാപ്പിനെസ്സ്(ഫോണ്‍:9207825507,9495915740),
ചങ്ങനാശ്ശേരി ബിയോണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി(ഫോണ്‍: 9497216019, 7907260073), പാമ്പാടി ഐ.പി.എ വെല്‍നസ്സ് സെന്റര്‍(ഫോണ്‍: 8111851333, 9995233351)