പ്രൊഫ. ഡോ. ബിബിൻ കെ ജോസിനെ  കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

നിലവിൽ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറാണ്.

Apr 11, 2026
പ്രൊഫ. ഡോ. ബിബിൻ കെ ജോസിനെ  കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു
KERALA UNIVERSITY SYNDICATE

തിരുവനന്തപുരം :കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് സർക്കാർ പ്രതിനിധിയായി പ്രൊഫ. ഡോ. ബിബിൻ കെ ജോസിനെ നിയമിച്ചു. ആലപ്പുഴ എസ് ഡി കോളേജിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറാണ്, വാഴൂർ ചാമംപതാൽ സ്വദേശിയായ ബിബിൻ കെ ജോസ്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും ഗണിതശാസ്ത്രത്തിൽ ഡിഗ്രിയും പിജിയും കരസ്ഥമാക്കിയ ശേഷം മദ്രാസ് ലയോള കോളേജിൽ നിന്നും എംഫിൽ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് യുജിസി നെറ്റും ജെ ആർ ഫും പാസാവുകയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. എസ് അറുമുഗത്തിന്റെ കീഴിൽ ഗവേഷണം നടത്തി പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു. 2024 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും അംഗീകൃത പ്രൊഫസർ പദവി ലഭിക്കുകയുണ്ടായി. നാൽപതിലധികം ഗവേഷണ പ്രബന്ധങ്ങൽ അന്താരാഷ്ട്ര നിലവാരമുള്ള ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ഇരുപതിലധികം ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡ് ആയ ഇദ്ദേഹം നിരവധി റിസർച്ച് സ്കോളേഴ്സിനെ പി എച്ച് ഡി ഗൈഡ് ചെയ്യുകയും ചെയ്യുന്നു. നിലവിൽ ഇദ്ദേഹത്തിന്റെ കീഴിൽ രണ്ടുപേർ പി എച്ച് ഡി പൂർത്തിയാക്കിയിട്ടുണ്ട്. മുൻ കാലങ്ങളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും കേരള യൂണിവേഴ്സിറ്റിയുടെയും പിജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കെരിഗ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ നിന്നും തിയോളജി കോഴ്സ് പാസായിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറാണ്. മുൻപ് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗമായ കെസിഎം ഐടി വിങ്ങിന്റെ സ്റ്റേറ്റ് കോഡിനേറ്റർ ആയിരുന്നു. കേരള പ്രൊഫഷണൽസ് ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ആനിക്കാട് സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായ, കണമല പൊരിയത്ത് ഡോ. മഞ്ജു രാജുവാണ് ഭാര്യ. മക്കൾ നോറ ബിബിൻ, നോഹ ബിബിൻ, ജോന ബിബിൻ. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.