കളമശേരിയിലെ വീട്ടമ്മയുടെ കൊലപാതകം: സുഹൃത്ത് പിടിയിൽ
കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത്
കളമശേരി : കളമശേരിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായാണ് കൊല നടത്തിയതെന്നാണ് വിവരം. അപ്പാർട്മെന്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഈ മാസം 17നാണ് പെരുമ്പാവൂർ ചുണ്ടിക്കുഴിയിൽ കോറോത്തുകുടി വീട്ടിൽ ജെയ്സി അബ്രഹാമിനെ (55) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരി കൂനംതൈ അമ്പലത്തിനുസമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഒറ്റയ്ക്കാണ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്.