സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

പവന് 800 രൂപ കുറഞ്ഞ് 57,600 രൂപ

Nov 25, 2024
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
fall-in-gold-price

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലാണ് വ്യാപാരം. സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമായ മാസമാണിത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു.എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.