കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി

May 16, 2026
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി
childrights commission

പാലാ/കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശനാനുമതി ലഭിച്ച കുട്ടികളെ തടഞ്ഞ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ നടപടിക്കെതിരെ കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ബാലാവകാശ കമ്മീഷന് പരാതി നൽകി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ നടപടി അപക്വവും അവഹേളനപരവുമാണ്. സന്ദർശനാനുമതി വാങ്ങിയ ശേഷം 50 രൂപ ഫീസ് നൽകി എത്തിയ കുട്ടികളെയാണ് സംഘടനയുടെ പേര് പറഞ്ഞ് വിദ്യാർത്ഥികൾ അനാവശ്യമായി തടഞ്ഞത്. ഈ നടപടി കുട്ടികളിൽ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. സ്ഥാപന അധികാരികളുടെ അനുമതി ഉണ്ടായിട്ടും വിദ്യാർത്ഥികൾ കുട്ടികളെ തടഞ്ഞത് ദുരുദ്ദേശപരമാണ്. പാമ്പാടി എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിലുള്ള മന്നം ബാലസമാജത്തിലെ കുട്ടികളോട് ചെയ്തത് അനീതിയാണ്. മഹാനായ കെ ആർ നാരായണൻ്റെ പേരിലുള്ള സ്ഥാപനത്തിൽ കേരളത്തിൽ നവോത്ഥാനത്തിനു പങ്കുവഹിച്ച മന്നത്ത് പത്മനാഭൻ്റെ പേരിലുള്ള ബാല സമാജത്തെ പുരോഗമനവാദികൾ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകൾ നടത്തിയ അവഹേളനം കേരളത്തോടുള്ള നിന്ദയാണ്. ഇതിൽ പങ്കെടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കെ ആർ നാരായണൻ്റെ പേരിൽ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഉയർന്നുവരുന്നത്. അധികൃതർ ഇക്കാര്യത്തിൽ ഗൗരവകരമായി ഇടപെടണം. നാടിന് അപമാനകരമായ രീതിയിൽ പ്രവർത്തനം തുടർന്നാൽ സ്ഥാപനത്തിൻ്റെ പേരിൽ നിന്നും കെ ആർ നാരായണൻ്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യമുന്നയിക്കാൻ നിർബ്ബന്ധിതമാകുമെന്ന് ഫൗണ്ടേഷൻ പറഞ്ഞു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.