ഇ- ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പ്;
കരകുളം ഗ്രാമപഞ്ചായത്തിൽ കെ സ്മാർട്ടിന് തുടക്കം
തിരുവനന്തപുരം:ആദ്യഘട്ടം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട് ബ്ലോക്ക്. കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ#
ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്, ത്രിതല പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കെ-സ്മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെ ഉദ്ഘാടനം കരകുളം പഞ്ചായത്തിൽ നടന്നു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി പഞ്ചായത്തിലെ കെ-സ്മാർട്ട് പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത്, എന്നിവിടങ്ങളിലാണ് കെ സ്മാർട്ടിന്റെ പൈലറ്റ് റൺ നടപ്പിലാക്കുന്നത്. ഏപ്രിൽ മുതൽ കെ സ്മാർട്ട് മറ്റ് ത്രിതല പഞ്ചായത്തുകളിലേക്കു൦ വ്യാപിപ്പിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയർ വികസിപ്പിച്ചത്. നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ കെ സ്മാർട്ട് നടപ്പിലാക്കിയത് വിജയമായിരുന്നു,
സിവിൽ രജിസ്‌ട്രേഷൻ, പ്രോപ്പർട്ടി ടാക്‌സ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്‌സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സേവനങ്ങളോടെയാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്ക്കാനും കെ സ്മാർട്ടിന് കഴിയും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ ടി.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജികുമാർ ബി, ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു, ജോയിന്റ് ഡയറക്ടർ ടിമ്പിൾ മാഗി, ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) ഡോ.നൗഫൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.