ഹോക്കി ജൂനിയര്‍ ലോകകപ്പ് ഇന്ത്യയില്‍; ടൂര്‍ണമെന്റ് അടുത്തവര്‍ഷം ഡിസംബറില്‍ നടക്കും
2025-ലെ പുരുഷ ഹോക്കി ജൂനിയര്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും
ന്യൂഡല്‍ഹി: 2025-ലെ പുരുഷ ഹോക്കി ജൂനിയര്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും. 24 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ്, അടുത്തവര്‍ഷം ഡിസംബറിലാണ് നടക്കുക. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് 24 ടീമുകള്‍ പങ്കെടുക്കുന്നത്.അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തുന്ന കാര്യം അറിയിച്ചത്. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് 24 ടീമുകള്‍ പങ്കെടുക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിക്കുന്നു.2016-ല്‍ ഇന്ത്യ ആതിഥ്യം വഹിച്ച ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യതന്നെ കിരീടം നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ജര്‍മനിയായിരുന്നു ചാമ്പ്യന്മാര്.
What's Your Reaction?