കരിങ്കൽ ക്വാറി: പൊതുതെളിവെടുപ്പ് 14 ന്
തെളിവെടുപ്പ് മെയ് 14 ന് രാവിലെ 11.30ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി സ്മാരകത്തില്‍ നടക്കും.
മലപ്പുറം : കൊണ്ടോട്ടി താലൂക്കിലെ പുളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 8 ല്‍ പെട്ട 180/1-4, 180/1-12 റീസര്‍വ്വേ നമ്പറുകളിലായി 0.8329 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് മെയ് 14 ന് രാവിലെ11.30ന് കൊണ്ടോട്ടി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിള കലാ അക്കാദമി സ്മാരകത്തില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.