സ്വർണവില വീണ്ടും 58,000 കടന്നു
ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചത്. ഇതോടെ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,080 രൂപയിലേക്ക് ഉയർന്നു. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെയും ഇന്നുമായി 400 രൂപയാണ് വർദ്ധിച്ചത്.
ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,659.15 ഡോളറാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5995 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 97 രൂപയാണ്.