സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും വില കുറഞ്ഞത്. ഇതോടെ, രണ്ടുദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്.