കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്
തിരുവനന്തപുരം : സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ മേയ് 14ന് കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ ഒമ്പതിന് സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.