മലപ്പുറം എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി, ഡിവൈ എസ് പിമാർക്കും മാറ്റം
ജെ. ഹിമേന്ദ്രനാഥ് കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയാകും
മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലംമാറ്റി. എസ്.പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. ഡിവൈ എസ് പിമാർ മുതലുള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. കൊച്ചി കമ്മിഷണർ ശ്യാം സുന്ദർ ദക്ഷിണ മേഖല ഐജിയാകും. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മിഷണർ. സി.എച്ച് നാഗരാജു ഗതാഗത കമ്മിഷണറാകും..പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. കൊച്ചി കമ്മിഷണർ ശ്യാം സുന്ദർ ദക്ഷിണ മേഖല ഐജിയാകും. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മിഷണർ. സി.എച്ച് നാഗരാജു ഗതാഗത കമ്മിഷണറാകും.തോംസൺ ജോസ് എറണാകുളം റെയ്ഞ്ച് ഡിഐജിയാകും. ഈ പദവി വഹിച്ചിരുന്ന ജെ. ഹിമേന്ദ്രനാഥ് കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയാകും. സന്തോഷ് കെ.വിയാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായ കെ.എൽ. ജോൺകുട്ടിയെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം ഒന്നിന്റെ എസ്പിയായും നിയമിച്ചു.പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.വി.മണികണ്ഠനെ സസ്പെൻഡ് ചെയ്തു. പരാതിക്കാരിയൊടും ഓഫിസ് ജീവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി.