സാങ്കേതിക തകരാർ മൂലം ഹെലികോപ്ടർ തുറസായ സ്ഥലത്ത് എമർജൻസി ലാൻഡിംഗ് നടത്തി പൈലറ്റ്
കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്ടറാണ് സാങ്കേതിക തകരാർ കാരണം ഹെലിപാടിനടുത്ത് തുറസായ സ്ഥലത്ത് ലാൻഡ് ചെയ്യേണ്ടി വന്നത്
 
                                    ഉത്തരാഖണ്ഡ് : സാങ്കേതിക തകരാർ മൂലം ഹെലികോപ്ടർ തുറസായ സ്ഥലത്ത് എമർജൻസി ലാൻഡിംഗ് നടത്തി പൈലറ്റ്. കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്ടറാണ് സാങ്കേതിക തകരാർ കാരണം ഹെലിപാടിനടുത്ത് തുറസായ സ്ഥലത്ത് ലാൻഡ് ചെയ്യേണ്ടി വന്നത്. കേദാർനാഥ് ഹെലിപാഡിൽ ഹെലികോപ്ടർ ഇറങ്ങാനിരിക്കെ ഹൈഡ്രോളിക് തകരാറിനെ തുടർന്ന് അനിയന്ത്രിതമായി ഹെലികോപ്ടർ കറങ്ങുകയായിരുന്നു. തുടർന്ന് പൈലറ്റ് അതിസാഹസികമായി എമർജൻസി ലാൻഡിംഗ് നടത്തി.ആറ് തീർത്ഥാടകരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഹെലികോപ്ടറിന്റെ വാലറ്റത്ത് ചെറിയ കേടുപാടുകളുണ്ടെങ്കിലും യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല. പൈലറ്റിന്റെ സമയോചിത സാഹസികവുമായ ഇടപെടലും കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ഹെലികോപ്റ്ററിൻ്റെ പിൻഭാഗത്തെ മോട്ടോറിൽ സാങ്കേതിക തകരാറുണ്ടായതിനാൽ ഹെലിപാഡിന് ഏകദേശം 100 മീറ്റർ മുൻപാണ് ഹെലികോപ്ടർ ഇറക്കിയത്. കൽപേഷ് ആണ് പൈലറ്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            