സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാര്‍ കൂടി
ജസ്റ്റിസുമാരായ എന്‍. കൊടീസ്വാര്‍ സിങ്ങിനേയും ആര്. മഹാദേവനേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു
ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ എന്‍. കൊടീസ്വാര്‍ സിങ്ങിനേയും ആര്. മഹാദേവനേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേന്ദ്രനിയമ സഹമന്ത്രി അര്ജുന് റാം മേഘ്വാളാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഇക്കാര്യം അറിയിച്ചത്. മണിപ്പുരില്‍നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയാണ് കൊടീസ്വാര്‍ സിങ്.സുപ്രീംകോടതി കൊളീജിയം ഇരുവരേയും കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജമ്മു കശ്മീര്‍ ആന്‍ഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കൊടീസ്വാര്‍ സിങ്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി