സർവീസ് ചാർജ് സംബന്ധിച്ച ഹൈക്കോടതി വിധി അക്ഷയകേന്ദ്രങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാക്കുമെന്ന് സംരംഭകർ.
അക്ഷയ സംഭകരെയും ജീവനക്കാരെയും നിലനിർത്തുവാനുള്ള നിയമപരമായ കമ്പനി രൂപീകരിക്കുകയോ ,സൊസൈറ്റി രൂപീകരിക്കുകയോ ചെയ്യണം

കൊച്ചി :സർവീസ് ചാർജ് സംബന്ധിച്ച ഹൈക്കോടതി വിധി സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ നില അപകടത്തിലാക്കിയിരിക്കുകയാണെന്ന് സംരംഭകർ .സർക്കാരിന്റെ സേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രങ്ങൾ അല്ലെന്നും അതുകൊണ്ടുതന്നെ സർവീസ് ചാർജ് വാങ്ങാനാകുകയില്ലന്നുമുള്ള ഹൈക്കോടതി വിധി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് സംരംഭകരെ .എല്ലാ സൗകര്യങ്ങളും ഒരുക്കി സർക്കാരിന്റെ സേവനദാതാവായി പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന അങ്കലാപ്പിലാണ് സംരംഭകർ .
ഏഴ് വർഷം മുമ്പ് നിശ്ചയിച്ച സർവീസ് ചാർജാണ് ഇപ്പോഴും ഈടാക്കുന്നത്. അക്ഷയ സെന്റർ നടത്താൻ കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാർജ്, ഇന്റർനെറ്റ്, ജീവനക്കാരുടെ വേതനം തുടങ്ങിയ എല്ലാ ചെലവുകളും സംരംഭകർ സ്വന്തമായി വഹിക്കണം. ഒരു സെന്ററിൽ കുറഞ്ഞത് 5 കമ്പ്യൂട്ടർ, ഒരു സ്കാനർ, കളർ പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സി.സി.ടി.വി തുടങ്ങിയ ഉപകരണങ്ങളും നിർബന്ധമാണ്. .. ആധാർ എൻറോൾമെന്റ്, ആധാറിലെ തിരുത്തലുകൾ, പാസ്പോർട്ട് അപേക്ഷകൾതുടങ്ങിയ സേവനങ്ങൾക്ക് മാത്രമാണ് ഭേദപ്പെട്ട സർവീസ് ചാർജ് ലഭിക്കുന്നത്. ആധാർ എൻറോൾമെന്റിന് ഗുണഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നില്ല. ഓരോ എൻറോൾമെന്റിനും 100രൂപവീതം കേന്ദ്രസർക്കാരാണ് നൽകുന്നത്. അതുപോലെ പാസ്പോർട്ട് അപേക്ഷയുടെ കാര്യത്തിൽ 100 മുതൽ 200രൂപവരെ ചാർജ് ഈടാക്കും. എന്നാൽ ഏറ്റവും കൂടുതൽ അപേക്ഷകർ എത്തുന്നത് പെൻഷൻ മസ്റ്ററിംഗ് ആണ്. അക്ഷയകേന്ദ്രത്തിൽ നേരിട്ട് എത്തി മസ്റ്ററിംഗ് നടത്തുമ്പോൾ 30രൂപയാണ് സർവീസ് ചാർജ്. ഗുണഭോക്താക്കളുടെ വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തുന്നതിന് നിയമപ്രകാരം ഈടാക്കാവുന്നത് 50രൂപയാണ്. ഗ്രാമീണ മേഖലയിൽ കിലോമീറ്ററുകൾ യാത്രചെയ്തുവേണം വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്താൻ. അത്തരം കേസുകളിൽ 50രൂപയെന്നത് തീരെ അപര്യാപ്തമാണ്. യാത്രച്ചെലവ് തന്നെ അതിന്റെ പലമടങ്ങ് വേണ്ടിവരും. ആധാർ ഇടപാടുകൾ വന്നതോടെയാണ് ഒരുപരിധിവരെ അക്ഷയകേന്ദ്രങ്ങൾ പച്ചപിടിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അക്ഷയ സംരംഭകർക്ക് ഓണം അലവൻസായി 1000രൂപ അനുവദിച്ചിരുന്നത് ഒഴിച്ചാൽ സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ 3000 സംരംഭകരും 10,000ത്തോളം ജീവനക്കാരുമുണ്ട്. ജീവനക്കാരിൽ ഏറെയും സ്ത്രീകളാണ്. മിനിമം വേതനം പോലും നൽകാനാവാത്ത സ്ഥിതിയിലാണ് പല കേന്ദ്രങ്ങളും മുന്നോട്ടുപോകുന്നത്.
തുടക്കത്തിൽ രണ്ടുവർഷത്തോളം കമ്പ്യൂട്ടർ സാക്ഷരത പ്രചരിപ്പിക്കാൻ സൗജന്യസേവനം പിന്നീടങ്ങോട്ട് സർക്കാരിന്റെ ഇ ഡിസ്ടിക്ട് സംവിധാനം വഴി റവന്യു സർട്ടിഫിക്കറ്റുകൾ പിന്നങ്ങോട്ട് അക്ഷയ കടന്നു ചെല്ലാത്ത വകുപ്പുകളും സേവനങ്ങളും കുറവ് .ഇതിനെല്ലാം പുറമെ പെൻഷൻ മസ്റ്ററിംഗ് ,റേഷൻ കാർഡ് സേവനങ്ങൾ ഉൾപ്പെടെ എല്ലാ വിശ്വസനീയ പ്രവർത്തനങ്ങളും അക്ഷയ വഴി .ഇലെക്ഷൻ വെബ്ക്യാസ്റ്റിംഗ് ജോലികളും എൻട്രൻസ് കമ്മീഷൻ ജോലികളും അക്ഷയ വിശ്വാസത്തോടെ ചെയ്തുവരുന്നു .
ഇതിനിടെയാണ് ഹൈക്കോടതി വിധി . അക്ഷയ സെന്ററുകൾ ബിസിനെസ് സെന്ററുകൾ അല്ല ,അതുകൊണ്ട് തന്നെ സർവീസ് ചാർജ് പാടില്ല എന്ന് .....ഒന്നുകിൽ സർക്കാർ അക്ഷയ സംഭകരെയും ജീവനക്കാരെയും നിലനിർത്തുവാനുള്ള നിയമപരമായ കമ്പനി രൂപീകരിക്കുകയോ ,സൊസൈറ്റി രൂപീകരിക്കുകയോ ചെയ്യാനുള്ള നടപടി സ്വീകരിക്കുക .അതുമാത്രമേ അക്ഷയയെ നിലനിർത്തുവാൻ ഇനി മാർഗമുള്ളൂ സർവീസ് ചാർജ് വാങ്ങാതെ സംരംഭം എങ്ങനെ മുമ്പോട്ടുപോകും സർക്കാരും മനസുവയ്ക്കണം .സംസ്ഥാനത്തിന് ഇ ഗവെർണസ് ദേശീയ പുരസ്‌കാരം നേടിത്തരുന്ന അക്ഷയ പ്രസ്ഥാനത്തേയും ജീവനക്കാരെയും മറക്കരുത് .അടിയന്തിരമായി അക്ഷയയുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ ആഗ്രഹിക്കുകയാണ് ഓരോ സംരംഭകരും .
'' സ്വന്തം ചെലവിൽ എല്ലാ സേവനങ്ങളും ജനത്തിന് നിസാര ഫീസ് ഈടാക്കിനൽകുന്ന അക്ഷയ സംരംഭകരോട് താൽപര്യമില്ലെങ്കിൽ പിരിഞ്ഞുപൊയ്ക്കോളാൻ പറയാൻ എളുപ്പമാണ്. എന്നാൽ 2 പതിറ്റാണ്ടോളമായി ഈ രംഗത്ത് ജീവിതം ഹോമിച്ചവർ ഇനി എന്ത് ചെയ്യണമെന്നുകൂടി പറയാൻ അധികൃതർ തയ്യാറാകണം'' അക്ഷയ സംരംഭർ പറയുന്നു .......