ഇലക്ട്രീഷൻ ഒഴിവ്

Sep 8, 2026
ഇലക്ട്രീഷൻ ഒഴിവ്

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള ഇലക്ട്രീഷൻ കം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ 600/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകരുടെ യോഗ്യത: എസ് എസ് എൽ സി, ഇലക്ട്രിക്കൽ ട്രേഡിൽ ഉള്ള ഐ ടി ഐ/എൻ ടി സി സർട്ടിഫിക്കറ്റ്. പ്രായം അമ്പത് വയസ്സിൽ താഴെ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ,പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം 16ന് പകൽ 12 മണിക്ക് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043, 9400571860 എന്ന നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം.