ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത : കണ്ണൂരിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായതോ നേരിയതോ ആയ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. അതേസമയം കണ്ണൂർ വരെ ഉണ്ടായിരുന്ന കാലവർഷം കാസർഗോഡ് ജില്ലയിലേക്ക് വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയർന്ന തിരമാല നിർദ്ദേശവും കടലാക്രമണസാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര തീരദേശ മേഖലകളിൽ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.