സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ ജൂണ്‍ ഒന്നിനു തുറക്കും
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും പരീക്ഷാഫലം സ്ഥിരീകരിക്കാനുമുള്ള പോർട്ടൽ ജൂണ്‍ ഒന്നിന് തുറക്കും. പോർട്ടൽ ഇന്നലെ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സിബിഎസ്ഇ 12-ാം ക്ലാസ് ഉത്തരപേപ്പറുകൾ ഡിജിറ്റലായി മൂല്യനിർണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് സിസ്റ്റം (ഒഎസ്എം) വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ മാർക്കുകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ശരിയായ ഉത്തരങ്ങൾക്ക് മാർക്കിട്ടില്ലെന്നുമൊക്കെയുള്ള നിരവധി പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത്.
നടപടിക്രമത്തിൽ സംശയമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ ടെലി-കൗണ്‍സിലിംഗ് ഹെൽപ് ലൈൻ നന്പറായ 1800 11 8004, ഇ-മെയിലായ resultcbse [email protected] എന്നിവയുമായും ബന്ധപ്പെടാം


