48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത

May 30, 2026
48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത്  തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത
weather-report

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള തീ​​​ര​​​ത്ത് എ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ൽ അ​​​നു​​​കൂ​​​ല​​​മാ​​​ണ്.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള മ​​​ഴ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലും ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും മു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ലാ​​​ണ് ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ത് തു​​​ട​​​രും.

ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളെ പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ തീ​​​ര​​​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​രും മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രും അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും അ​​​റി​​​യി​​​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.